തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിംഗ് ഏരിയയില്‍ തീപിടിത്തം #Thrissur

 


തൃശ്ശൂർ:  തൃശ്ശൂർ റെയിൽവേ  സ്റ്റേഷനിൽ വൻ അഗ്നിബാധ. സമീപ സ്റ്റേഷനിലെ ബൈക്ക് പാർക്കിംഗ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു.

തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകൾ ഇവിടെ പാർക്ക് ചെയ്തിരുന്നതാണ് ലഭ്യമായ വിവരങ്ങൾ. അടുത്ത സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്താണ് തീപിടിച്ചത്.

ആദ്യം രണ്ട് ബൈക്കുകൾ തീപിടിക്കുകയും പിന്നീട് അത് പടരുകയാണെന്നാണ് വിവരം. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 Fire breaks out at Thrissur railway station; several bikes destroyed

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0