പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു, പെൺകുട്ടിക്ക് ഗുരുതര പരിക്ക്. #Thiruvandapuram

 


തിരുവനന്തപുരം:
ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ വളർത്തുനായ്ക്കൾ ആക്രമിച്ചു. കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടകാരികളായ ബെൽജിയൻ ഷെപ്പേർഡ് നായ്ക്കളെ ഉടമ അശ്രദ്ധമായി വിട്ടയച്ചതായി ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ  പരാതി 
നൽകി. 

പ്ലസ് ടു വിദ്യാർത്ഥിനി സ്കൂളിൽ നിന്ന് മടങ്ങുന്നതിനിടെ വളർത്തുനായ്ക്കൾ ആക്രമിച്ചു. മൺവിള സ്വദേശി മനോജിന്റെയും ആശയുടെയും മകൾ അന്ന മരിയയ്ക്ക് ഗുരുതരമായി കടിയേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോങ്ങുമൂട് ബാപ്പുജി നഗറിലെ കബീർ, നയന ദമ്പതികളുടെതാണ് ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ബെൽജിയൻ മെലിനോയിസ്. ഉടമ അശ്രദ്ധമായി നായ്ക്കളെ വിട്ടയച്ചതായി കുട്ടിയുടെ പിതാവ് ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. പ്രൈമറി തലം മുതൽ കൊച്ചുകുട്ടികൾ കടന്നുപോകുന്ന റോഡിൽ നടന്ന സംഭവത്തിൽ നാട്ടുകാരും രോഷാകുലരാണ്.

 Plus Two student attacked by pet dogs; girl seriously injured.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0