കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് #Thiruvananthapuram

 


തിരുവനന്തപുരം: പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 തിരുവനന്തപുരം ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു.

ഇതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്താണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

 Chance of rain in the state

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0