വി എസ് അച്യുതാനന്ദന് പത്മവിഭൂഷൺ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം #Thiruvananthapuram


തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. മുന്‍കാലത്ത് പത്മ പുരസ്കാരം നേതാക്കൾ നിഷേധിച്ചത് അവരുടെ നിലപാടാണെന്നാണ് സിപിഎം വിശദീകരിച്ചു. പാർട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പ്രതികരണം.

പാർട്ടിയുടെ നിലപാടിൽ ആകാംക്ഷയുണ്ടായിരുന്നു. പത്മ പുരസ്കാരം ലഭിച്ചതിലും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടതിലും സന്തോഷമുണ്ട് എന്നായിരുന്നു വിഎസിൻ്റെ മകൻ അരുൺകുമാർ പ്രതികരിച്ചത്. സിപിഎം നേതാക്കളുടെ പുരസ്‌കാരങ്ങൾ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാൽ ആശങ്ക നിലനിന്നിരുന്നു. കുടുംബം എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം പാർട്ടി നിൽക്കുമെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്.

കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും സർക്കാർ നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ലെന്നും രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി മുമ്പ് പുരസ്കാരങ്ങൾ നിരസിച്ചത്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന് പത്മവിഭൂഷൺ നൽകിയത് നരസിംഹറാവു സർക്കാരിൻ്റെ കാലത്താണ്. എന്നാൽ പാർട്ടിയും ഇഎംഎസും പുരസ്കാരം നിരസിച്ചു.

1996 ലെ ഐക്യമുന്നണി സർക്കാരിൻ്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം ഉണ്ടായ ആലോചന ഉണ്ടായി. പുരസ്കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചു. എന്നാൽ പുരസ്കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് ബസുവും പാർട്ടിയും സ്വീകരിച്ചത്.

അതിനാല് പ്രഖ്യാപനം ഉണ്ടായില്ല. ഐക്യമുന്നണി സർക്കാരിൻ്റെ കാലത്ത് തന്നെ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിന് പത്മവിഭൂഷൺ ആലോചന ഉണ്ടായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൻ നൽകിയെങ്കിലും അദ്ദേഹവും പുരസ്കാരം നിരസിക്കുകയാണുണ്ടായത്. 

 Happy with the honour CPI(M) welcomes announcement of Padma Vibhushan for VS Achuthanandan

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0