ജമ്മുവിൽ പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്;സുരക്ഷ ശക്തമാക്കി സൈന്യം #Jammu&Kashmir


 ശ്രീനഗര്‍:ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ .

സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങൾ കണ്ട ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഭീകരനെ വധിക്കാൻ സാധിച്ചത്.

കത്വയിൽ നാല് പാക് ഡ്രോണുകൾ കണ്ടെത്തിയിട്ടുണ്ട്. സൈന്യം വെടിയുതിർത്തതോടെ ഡ്രോണുകൾ പിൻവാങ്ങി. ഡോഡയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും വിവരമുണ്ട്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ കേന്ദ്ര സർക്കാരിൽ സുരക്ഷ ശക്തമാണ്. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലും കനത്ത ജാഗ്രത തുടരുകയാണ്.

BSF kills terrorist during infiltration bid in Jammu and Kashmir. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0