പിലാത്തറ: പിലാത്തറയിലെ അമേയ ഇലക്ട്രോണിക്സിൽ തീപിടുത്തം, തീയിട്ടതായി പരാതി. കോഴിക്കോട് കസബ ചാലപ്പുറം പുതിയ കോവിലകം പറമ്പയിലെ ഉടമ എം.ടി. ഗിരീഷ്കുമാർ പരിയാരം പോലീസിൽ പരാതി നൽകി. അമേയ ഇലക്ട്രോണിക്സ് കടയ്ക്ക് മുകളിൽ ജേഴ്‌സി തുന്നൽ കേന്ദ്രം നടത്തുന്ന സുഭാഷ്, ഓട്ടോ ഡ്രൈവർ രാജേഷ് എന്നിവരെയാണ് സംശയിക്കുന്നത്.
ഡിസംബർ 19 ന് രാത്രി 8.25 നും 10 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസിന് ഇതിനകം ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പരിയാരം പോലീസ് അന്വേഷണം ഊർജിതമാക്കി.
Fire at Pilathara meya Electronics, complaint of arson.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.