കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത മുൻ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. പൊൻകുന്നം സ്വദേശിയും ചങ്ങനാശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനുമായ ബാബു തോമസിനെ (45) അറസ്റ്റ് ചെയ്തു.
പ്രതിയെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന് പോലീസ് പറയുന്നു.
ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതി. പരാതിയെ തുടർന്ന് പ്രതി രാജിവച്ചതായി പള്ളി മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടക്കുമ്പോൾ ബാബു തോമസ് ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുകയായിരുന്നു.
Nun raped in Changanassery; Former hospital employee arrested.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.