കണ്ണൂരിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വയോധികൻ്റെ 45 ലക്ഷം രൂപ തട്ടി. പണം നഷ്ടമായത് തലശ്ശേരി സ്വദേശിയായ 77 കാരനാണ്. അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്. പിന്നീട് അറസ്റ്റ് വാറണ്ട് വാട്സ് ആപ്പ് വഴി അയച്ചു നൽകുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാൻ കൈയിലുള്ള പണം ഗവൺമെൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് വയോധികൻ തട്ടിപ്പ് നടന്ന വിവരം ബന്ധുക്കളോട് പറയുന്നത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിന് പിന്നിൽ ആരാണെന്ന കൂടുതൽ വിവരങ്ങൾ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
Digital arrest

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.