ബെംഗളൂരു: യുവതിയുടെ ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ അയച്ച സന്ദേശത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ചിക്കമംഗളൂരുവിലെ തരിക്കെരെ താലൂക്കിലെ ഉദേവ സ്വദേശിയായ മഞ്ജുനാഥ് (28) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
യുവതിയുടെ പ്രതിശ്രുത വരൻ വേണുവും സംഘവും നടത്തിയ ആക്രമണത്തിലാണ് മഞ്ജുനാഥിന് കുത്തേറ്റതെന്ന് തരിക്കെരെ പോലീസ് പറഞ്ഞു. മഞ്ജുനാഥും യുവതിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. തരിക്കെരെയിലെ ആട്ടിഗനാലു ഗ്രാമത്തിൽ ബുധനാഴ്ചയാണ് ആക്രമണം നടന്നത്. മഞ്ജുനാഥ് ഇവിടെ ജോലിക്ക് വന്നിരുന്നു.
കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്തു.
man posts birthday wish on instagram with girlfriends photo then murdered

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.