കണ്ണൂർ: സിപിഎം പ്രവർത്തകൻ കെ. ലതേഷ് കൊല്ലപ്പെട്ട കേസിൽ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉച്ചയ്ക്ക് ഒരു മണിക്ക് വിധി പ്രഖ്യാപിക്കും. കേസിലെ പ്രതികൾ ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ്. 2008 ഡിസംബർ 31 ന് തലശ്ശേരിയിൽ വെച്ചാണ് ലതേഷ് കൊല്ലപ്പെട്ടത്.
കേസിൽ 12 പേരെ അറസ്റ്റ് ചെയ്തു. ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, 9 മുതൽ 12 വരെയുള്ള പ്രതികളെ വെറുതെവിട്ടു. കേസിന്റെ വിചാരണയ്ക്കിടെ എട്ടാം പ്രതി മരിച്ചു.
CPM activist K Latesh murder case; Court finds seven accused, all BJP activists, guilty.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.