തണുപ്പ് കാലത്ത് കുളിക്കുന്നതിൽ എല്ലാവരും വലിയ ബുദ്ധിമുട്ട് നേരിടാറുണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യ. ഈ സമയത്താണ് നിങ്ങൾ ചൂടുവെള്ളത്തിൽ കുളിക്കുന്നത്. എന്നാൽ ഇത് ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്.
നിങ്ങളുടെ ശരീര ചർമ്മത്തില്‍ പ്രശ്‌നങ്ങളും അകാല വാർദ്ധക്യവും വരെ ഉണ്ടാകുമെന്ന് ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രകൃതിദത്ത എണ്ണകളും ലിപിഡുകളും ഈർപ്പം നിലനിർത്തുന്നതിനും പുറത്തുനിന്നുള്ള അപകടകരമായ ഘടകങ്ങളെ തടയുന്നതിനും സംരക്ഷണ കവചം പോലെ പ്രവർത്തിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ചർമ്മരോഗവിദഗ്ധരായ ഡോക്ടർമാർ പറയുന്നു.
കുളിക്കുശേഷം മോയിസ്ച്യുറൈസർ ഉപയോഗിച്ചാലും ചിലർക്ക് ചൊറിച്ചിൽ, വരൾച്ച, ചർമ്മം അടർന്നു പോകൽ തുടങ്ങിയ പ്രശ്നങ്ങൾ തുടരാം. കാരണം, ചൂട് വെള്ളം ചർമ്മത്തിലെ ഉപയോഗപ്രദമായ സൂക്ഷ്മജീവികളെ നശിപ്പിച്ച് പ്രതിരോധ സന്തുലനം തകർക്കുന്നു. ഇതോടെ ഹാനികരമായ ബാക്ടീരിയകൾ തൊലിപ്പുറത്ത് അമിതമായി വളരാൻ ഇടയാകുന്നു.
ചൂടുവെള്ളം ചർമ്മത്തിൻ്റെ പിഎച്ച് മൂല്യം മാറ്റുന്നതിനാൽ മുമ്പ് ഉണ്ടായിരുന്ന ചർമ്മ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാം. എക്‌സീമ, സോറിയാസിസ്, റൊസാസിയ, അത്യധികം സംവേദനക്ഷമതയുള്ള ചർമ്മം എന്നിവയുള്ളവർക്കുള്ള ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാൻ ചൂട് വെള്ളത്തിലെ കുളി കാരണമാകും.
കുളിക്ക് ശേഷം ചർമ്മത്തിലെ ഈർപ്പം വേഗത്തിൽ ആവിയായി പോകുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാം. ഈ നിർജ്ജലീകരണം തുടർച്ചയായി ഉണ്ടാകുമ്പോൾ, ചർമ്മത്തിൻ്റെ പ്രായം വേഗത്തിൽ വർധിക്കുന്നതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘനാളുകളായി ചൂട് വെള്ളം ശരീരത്തില് ഉപയോഗിക്കുകയാണെങ്കില് സ്വാഭാവിക എണ്ണകള് ശരീരത്തില് നിന്നും ഇല്ലാതെയാകും. ഇത് ദിവസേന ആവർത്തിക്കുമ്പോൾ ശരീരം വരണ്ടതായി മാറുകയും വലിഞ്ഞു മുറുകിയതും ചൊറിച്ചിലും നീർക്കെട്ടും ഉണ്ടാകുന്നതുമായ അവസ്ഥയിലേക്ക് മാറുന്നു. അണുബാധകൾ എളുപ്പത്തിൽ പിടിപെടാനും കഴിയും.
hot water baths in winter can damage skin say dermatologists

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.