കോട്ടയം: ഉഴവൂർ മേലെ അരീക്കരയിൽ തോക്ക് പൊട്ടി അഭിഭാഷകന്‍ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ജോസഫ് ആണ് മരിച്ചത്. ബൈക്കിൽ നാടൻ തോക്കുമായി പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീണപ്പോൾ തോക്ക് പൊട്ടുകയായിരുന്നു. രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം.
തോക്കുമായി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. ഇതിനിടയിൽ കൈവശമുണ്ടായിരുന്ന തോക്കിൽനിന്ന് വെടിയേൽക്കുകയായിരുന്നെന്നാണ് നിഗമനം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. വേട്ടക്ക് പോകാറുള്ളയാളാണ് ജോബി. തോക്കുമായി സ്കൂട്ടറിൽ വേട്ടക്ക് പോകുകയായിരുന്നെന്ന സംശയവുമുണ്ട്.
നീരുട്ടിയിലെ ഇറക്കത്തിൽവെച്ച് സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയം സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറക്കുകയുമായിരുന്നു. ഇദ്ദേഹം തോക്കുമായി എങ്ങോട്ടാണ് പോയതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഷിനുവാണ് ജോബിൻ്റെ ഭാര്യ. മക്കൾ: ഐറിൻ, ക്യാരൻ, ജോസഫ്.
Lawyer dies after losing control of scooter, gun explodes in hand

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.