മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ #Palakkad

 


പാലക്കാട് : പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്‌മെൻ്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ.

പാലക്കാട് പുതുശ്ശേരി ജവഹർ നഗറിൽ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്. പാലക്കാട് കുരുടിക്കാട്ടിൽ വെച്ചാണ് പിടിയിലായത്. 3 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഇയാൾ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ സുമനെ വിജിലൻസ് പിടികൂടിയത്. ഇയാളെ വിജിലൻസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

 GST officer caught by vigilance while accepting bribe of Rs. 3 lakh

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0