തൃശ്ശൂർ:വീടൊഴിയാൻ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് (64) മരിച്ചത്.
ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിൻ്റെ പേരിലാണ്. തുടർന്ന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് സോമസുന്ദര പണിക്കർക്ക് സമ്മര്‍ദം ഉണ്ടായിരുന്നതായി വിവരങ്ങൾ പറയുന്നു . വീട്ടിൽ അതിക്രമിച്ച് കയറി താമസിക്കുന്നതായാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.