ബൈക്ക്–ലോറി കൂട്ടിയിടി: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് ഗുരുതര പരിക്ക്. #Alappuzha

 


ആലപ്പുഴ :
കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു . തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു . തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

Student dies in lorry-bike collision in Kothamangalam

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0