തിരുവനന്തപുരം: വടിവാളുപയോഗിച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം. കെ.എസ്.യു നേതാവിനെ പുറത്താക്കി. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ഗോകുൽ പള്ളിച്ചലിനെതിരെ നടപടി സ്വീകരിച്ചുവരികയാണ്. സംഘടനയ്ക്ക് അപമാനം വരുത്തിയെന്ന് കെ.എസ്.യു അറിയിച്ചു. സംഘടനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പറൂർക്കുഴി ജംഗ്ഷനിൽ ഗുണ്ട ശൈലിയിലാണ് ജന്മദിനാഘോഷം നടന്നത്.
ഗുണ്ട നേതാക്കൾക്കൊപ്പം വാളെടുത്ത് കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ തവണ പള്ളിച്ചൽ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു ഗോകുൽ. കവർച്ച, മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
ksu leader gokul pallichal removed from post

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.