theyyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
theyyam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

29 വർഷത്തിനുശേഷം മലയാറാട്ടിന്‌ തലോറ ഒരുങ്ങുന്നു: 13 അപൂര്‍വ്വ തെയ്യക്കോലങ്ങൾ കെട്ടിയാടും #Theyyam


തളിപ്പറമ്പ്:29 വർഷത്തിനുശേഷം ഇടവലത്ത് പുടയൂർ മനയിൽ നടക്കുന്ന മലയാറാട്ടിന് തലോറ ഒരുങ്ങുന്നു. മന്ത്രമൂർത്തി ഉപാസനയുള്ള ഇല്ലങ്ങളിൽ തലമുറയിൽ ഒരുതവണ നടക്കുന്ന പെരുങ്കളിയാട്ടമാണ് മലയാറാട്ട്. ഉഗ്രമൂർത്തികളുടെ തെയ്യക്കോലങ്ങളാണ് 16 മുതൽ 18 വരെ നടക്കുന്ന മലയാറാട്ടിൽ കെട്ടിയാടുന്നത്. അപൂർവ 13 തെയ്യക്കോലങ്ങൾ കെട്ടിയാടും.

14ന് പകൽ 11ന് കൂവച്ചാൽ ഭഗവതിയുടെ കെട്ടിക്കലശം, ഗുരുതി എന്നിവ നടക്കും. 15ന് വൈകിട്ട് കാര്യാന്പലം കേന്ദ്രീകരിച്ച് വിളംബര ഘോഷയാത്ര. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

16ന് പകൽ 12ൻ കാരാഗണങ്ങളോടൊത്ത് രണ്ട് ഉച്ചബലി തെയ്യങ്ങൾ അരങ്ങിലെത്തും.പിന്നീട് ഉച്ചക്കുട്ടി ശാസ്‌തൻതെയ്യം പുറപ്പെടും. രാത്രി അന്തിക്കുട്ടി ശാസ്‌തൻ തോറ്റം, ഭൈരവൻ തോറ്റം, ഉച്ചിട്ട ഭഗവതി തോറ്റം, തീച്ചാമുണ്ഡി അന്തിത്തോറ്റം എന്നിവ നടക്കും. ശനി രാവിലെ മുതൽ വിവിധ തെയ്യങ്ങൾ കെട്ടിയാടും. രാത്രി ഒൻപതിന് കാഴ്‌ച വരവ്. ഞായർ ഉച്ചവരെ വിവിധ തെയ്യങ്ങൾ കെട്ടിയാടും. 

നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. #neeleswaram

 
കാസർകോട്: നീലേശ്വരത്ത് തെയ്യത്തിന്റെ മർദനമേറ്റ്  യുവാവ് ബോധരഹിതനായി. പള്ളിക്കര പാലാരകീഴിലെ വിഷ്ണുമൂർത്തി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. രാത്രിയിൽ പൂമാരുതൻ ദൈവങ്ങളുടെ വെള്ളാട്ടം അവതരിപ്പിക്കുന്നതിനിടെയാണ് അയാൾക്ക് മർദ്ദനമേറ്റത്.വെള്ളാട്ടത്തിന്‍റെ ഭാഗമായി ആളുകളെ ഭയപ്പെടുത്തുന്നത് രീതി ഇവിടെ പ്രചാരത്തിലുണ്ട്.

എന്നാല്‍, കൈയിലിരുന്ന മരത്തിന്‍റെ പരിച തലയിൽ തട്ടി പരിസരവാസിയായ മനു അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0