വോട്ട് ചെയ്യുന്നതിനിടെ ഓട് തലയിൽ വീണ് യുവാവിന് പരിക്കേറ്റു.#Nadapuram#Voting_day


 

നാദാപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന വളയത്തെ പത്താം വാർഡ് പോളിംഗ് ബൂത്തിൽ വോട്ടിനായി കാത്തുനിന്ന നിരയിലെ മാധ്യമപ്രവർത്തകനും വാർഡ് വോട്ടറുമായ യുവാവിന് മേൽക്കൂരയിലെ ഓട് പെട്ടെന്നുവീണ് പരിക്കേറ്റു.

തലയടക്കം ശരീരത്തിലെ വിവിധ ഭാഗങ്ങളിലാണ് പരിക്കുകൾ. പോളിംഗ് നടക്കുന്ന ക്ലാസ് മുറിയിലെ മേൽക്കൂര പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ശേഷം മറ്റുചില ഓടുകളും പൊളിഞ്ഞ് നിലത്ത് പതിച്ചതോടെ വോട്ടർമാർ ഭീതിയിലായി. എൽ.പി. കുട്ടികൾ സാധാരണയായി കളിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്.

അതുകൊണ്ടു തന്നെ വൻദുരന്തമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുമ്പ് ഷീറ്റുകൾ ഘടിപ്പിച്ച മറ്റുഭാഗത്തെ മേൽക്കൂരയും ഏത് നിമിഷവും തകർന്നുവീഴാനാകുന്ന അവസ്ഥയിലാണ്.

സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും അലംഭാവമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് വോട്ടർമാർ ആരോപിച്ചു.

Local Elections, Valayam 10th Ward



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0