കോഴിക്കോട്:കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം.
പള്ളിക്കണ്ടി സ്വദേശിയായ യാസിൻ അറഫാത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കർ സിദ്ദിഖ്, മറ്റൊരു മകൻ മുഹമ്മദ് ജാബിർ എന്നിവര്‍ കസ്റ്റഡിയിലായി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു
അതേസമയം, മകൻ യാസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹവും മകനും സ്വയം പ്രതിരോധിച്ചതാണെന്നാണ് മൊഴി. . മകൻ യാസിൻ തന്നെ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
Kozhikode Father stabs son to death, two people including father in custody

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.