കണ്ണൂര്‍ അയ്യങ്കുന്നില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി;പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം #Kannur

 


കണ്ണൂർ: കണ്ണൂരിലെ അയ്യൻകുന്നിൽ കാട്ടാന ജനവാസ മേഖലയിൽ കയറി. പ്രദേശത്തെ ഒരു റബ്ബർ തോട്ടത്തിലാണ് ആന താവളമുറപ്പിച്ചിരിക്കുന്നത്.

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലത്തെത്തിയിരിക്കുകയാണ്.ആനയെ തുരത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ നിന്ന് ആനയെ തുരത്താനുള്ള നടപടികൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരിക്കോട്ടക്കര പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Wild elephant enters residential area in Ayyankunnu, Kannur

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0