കോഴിക്കോട്:വർഷാവസാനത്തിൽ നൂറിലേറെ വിജ്ഞാപനം പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ് സി. ഡിസംബർ 30,31 തീയതികളിലായി 106 വിജ്ഞാപനങ്ങൾ പിഎസ് സി പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.
ഡിസംബർ 30ന് പ്രസിദ്ധീകരിക്കുന്ന 56 വിജ്ഞാപനങ്ങൾക്കുള്ള അംഗീകാരം കഴിഞ്ഞ പിഎസ് സി യോഗം അംഗീകാരം നൽകിയിരുന്നു. 60 വിജ്ഞാപനങ്ങൾ കൂടി തയ്യാറാകുന്നതായാണ് വിവരം.
ഡിസംബർ 31 ന് പ്രസിദ്ധീകരിക്കുന്ന രീതിയിലാണ് ഈ വിജ്ഞാപനങ്ങൾ തയ്യാറാക്കുന്നത്. ഈ മാസത്തെ അവസാന കമീഷൻ യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. ഡിസംബർ 31 ന് പുറത്തുവരുന്നത് കൂടുതൽ എൻഎസ്ഐ വിജ്ഞാപനങ്ങളാണ്. അവകൂടി ഉൾപ്പെടുത്തിയാൽ ഈ വർഷത്തെ ആകെ വിജ്ഞാപനം 700 കടക്കും. 2026 ഫെബ്രുവരി ആദ്യവാരം വരെ അപേക്ഷിക്കാൻ സമയമുണ്ട്.
56 തസ്തികളുടെ വിജ്ഞാപനം അംഗീകരിച്ചു.വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ബിവറേജ് കോർപ്പറേഷനിൽ എൽഡി ക്ലാർക്ക്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഉൾപ്പടെ 56 തസ്തികകളിലേക്കാണ് പിഎസ് സി വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 30 ന്റെ ഗസറ്റിലാണ് പ്രസിദ്ധീകരിക്കുക. 2026 ഫെബ്രുവരി നാല് വരെ അപേക്ഷിക്കാൻ സമയമുണ്ട്.
Job opportunities, more than 100 notifications at the end of the year, PSC

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.