Found Hanging എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Found Hanging എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആലക്കോട് വാടക ക്വാർട്ടേഴ്‌സിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. # ALAKODE


 ആലക്കോട്
:
ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്‌സ് മുറിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.  ഇരട്ടി കിളിയന്തറ സ്വദേശിയും ഇപ്പോൾ മാറ്ററയിൽ താമസക്കാരനുമായ പുത്തൻപുരയ്ക്കൽ എം. ബിജു മാനുവൽ (46) ആണ് മരിച്ചത്.   ആലക്കോട് ടൗണിലെ വിവിധ ടെക്സ്റ്റൈൽസ് ജീവനക്കാരനായിരുന്നു ബിജു.

ആലക്കോട് കെഎസ്ആർടിസി കവലയ്ക്ക് സമീപമുള്ള സിതാര വാടക ക്വാർട്ടേഴ്‌സിലാണ് ബിജു താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ബിജുവിനെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി വാതിൽ തുറന്നപ്പോൾ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി.

മൃതദേഹം രണ്ട് ദിവസത്തെ പഴക്കമുള്ളതാണെന്ന് സംശയിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 Employee found dead in rented quarters in Alakode.

കണ്ണൂരിൽ പോക്സോ കേസ് പ്രതിയുൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. #Kannur


 കണ്ണൂർ:
കൂത്തുപറമ്പിലെ നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

നീർവേലി സ്വദേശിയായ കിഷൻ സുനിൽ (23), മുത്തശ്ശി റെജി വി.കെ., റെജിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഷൻ സുനിൽ മുമ്പ് പോക്സോ കേസിൽ പ്രതിയായിരുന്നു. യുവാവിന്റെ ആത്മഹത്യയിൽ ഉണ്ടായ മാനസിക സംഘർഷം മൂലമാകാം മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


Three members of a family found hanging in Kannur; POCSO case accused among the dead.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0