അങ്കമാലി: ബംഗളൂരുവിൽ നിന്ന് ബസ് മാർഗം രാസലഹരി കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) ദേശീയപാത അങ്കമാലിയിൽ ബസ് തടഞ്ഞ് പിടികൂടിയത്.
അഖിലിൻ്റെ ബാഗിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 3.2 ഗ്രാം രാസലഹരി റൂറൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്.
ഫെയ്സ് ക്രീം കുപ്പിയിൽ ലോഷൻ്റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A young man was arrested for smuggling drugs from Bengaluru via bus.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.