വാളയാർ കൂട്ടക്കൊല; റാം നാരായണൻ്റെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നൽകും #Palakkad


 പാലക്കാട്:വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി റാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച്  സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കേസ് ഇതുവരെ ഏഴുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ്  പ്രതികൾ  റാം നാരായണിനെ ആക്രമിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. രാംനാരായണൻ്റെ മുതുകിലും തലയിലും പ്രതികൾ വടികൊണ്ടും കൈകൾകൊണ്ടും അടിച്ചു.

ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് മർദിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൂന്നാം പ്രതിയായ മുരളി രാംനാരായണൻ്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു.

നാലാം പ്രതിയായ ആനന്ദന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാൾ രാമനാരായണൻ്റെ തലയിൽ കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാക്ഷിമൊഴികളിൽ നിന്നും വീഡിയോ പരിശോധിച്ചതിൽ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Walayar mob lynching; Government to give Rs 30 lakh to Ram Narayanan's family

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0