പിണറായി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ഇന്ന് (ഡിസംബർ 11) രാവിലെ ഏട്ട് മണിയോടെ അദ്ദേഹം പോളിംഗ് ബൂത്തിലെത്തി.
പിണറായി ഗ്രാമപഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക് എൽ.പി. സ്കൂളിലെ കാട്ടിൽപീടിക ഒന്നാം നമ്പർ ബൂത്തിൽ ആണ് മുഖ്യമന്ത്രി വോട്ട് ചെയ്യിയത്.
വോട്ടെടുപ്പിന് തുടക്കം കുറിച്ച ഉടൻ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊതുതെരഞ്ഞെടുപ്പ് പോലെയുള്ള ഉണർവാണ് കണ്ണൂർ ജില്ലയിൽ കാണുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ്. സർക്കാരിന്റെ തുടർച്ചയായ മൂന്നാമൂഴത്തിനുള്ള ആദ്യപടിയായിരിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചത്.
കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേടുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Pinarayi vijayan


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.