• വടക്കൻ കേരളം ഇന്ന് വിധിയെഴുതും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ
രണ്ടാംഘട്ടം കാസർകോട് മുതൽ തൃശൂർവരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്.
രാവിലെ ഏഴിന് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും.
• തിരുമല തിരുപ്പതി ക്ഷേത്രത്തിൽ കോടികളുടെ പുതിയ അഴിമതി പുറത്തേക്ക്.
ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പട്ട് വില്പനയുമായി
ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 350
രൂപയുടെ പോളിസ്റ്റര്‍ ഷാളുകള്‍ വിറ്റത് 1300 രൂപയ്ക്കാണ്.
പത്തുവര്‍ഷംകൊണ്ട് 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ.
• നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്–സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ
എഴുതിയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ സെക്യൂരിറ്റി തുക മെഡിക്കൽ
കൗൺസിലിങ് കമ്മിറ്റി (എംസിസി) തിരികെ നൽകുന്നില്ലെന്ന് പരാതി. ഓരോ
വിദ്യാർത്ഥിയിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ രണ്ട് ലക്ഷം
രൂപയാണ് മതിയായ കാരണം കൂടാതെ തടഞ്ഞുവെച്ചിരിക്കുന്നത്.
• 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം
പൂർണമായും പരാതിരഹിതമായി നടത്താന്‍ ഇത്തവണ കർശന നിലപാടുകള്‍
പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
• കൊങ്കണ്‍ തീരത്തുള്ള അല്‍ഫോണ്‍സോ (ഹാപ്പസ്) മാമ്പഴത്തിന് ഗുജറാത്ത്
ഭൗമസൂചിക പദവി തേടുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കര്‍ഷകര്‍ രംഗത്ത്. സംസ്ഥാന
സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.
• ഐസിസിയുടെ പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍
ഇന്ത്യയുടെ രോഹിത് ശര്‍മ്മയും വിരാട് കോലിയും. രോഹിത് 781 റേറ്റിങ്
പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രണ്ട്
സ്ഥാനങ്ങളുയര്‍ന്ന് കോലി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 773 റേറ്റിങ്
പോയിന്റാണ് കോലിക്കുള്ളത്.
• വിദ്വേഷ പ്രസംഗത്തിന് കടുത്ത ശിക്ഷാ നടപടിയുമായി കര്‍ണാടക സര്‍ക്കാല്‍.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ കുറ്റകൃത്യം
തടയുന്നതിനുമാ നിയമസഭയില്‍ അവതരിപ്പിച്ച ദി കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്റ്
ഹേറ്റ് ക്രൈംസ് (പ്രിവന്‍ഷന്‍) ബില്‍ 2025 പ്രകാരം 10 വര്‍ഷം
തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.