ആന്തൂർ: ആന്തൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി എൽ.ഡി.എഫിലെ വി. സതീദേവി തിരഞ്ഞെടുക്കപ്പെട്ടു.. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർപേഴ്‌സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീദേവി, ഇത്തവണ നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.
നഗരസഭയിലെ 27-ാം വാർഡായ വേണിയിൽ നിന്നാണ് സതീദേവി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭരണപരിചയം നഗരസഭയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരില്ലാതെയാണ് സതീദേവി തിരഞ്ഞെടുക്കപ്പെട്ടത്.
നഗരസഭയുടെ വികസന തുടർച്ചയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് അധികാരമേറ്റ ശേഷം അവർ പറഞ്ഞു. ഭരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തതോടെ ആന്തൂർ നഗരസഭയുടെ പുതിയ ഭരണ കാലത്തിനു തുടക്കമായി.
V. Satidevi takes charge as Anthoor Municipality Chairperson.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.