Chairperson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Chairperson എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആന്തൂർ നഗരസഭാ ചെയർപേഴ്‌സണായി വി. സതീദേവി ചുമതലയേറ്റു. #Anthoor_Municipality


ആന്തൂർ:
ആന്തൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സണായി എൽ.ഡി.എഫിലെ വി. സതീദേവി തിരഞ്ഞെടുക്കപ്പെട്ടു.. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർപേഴ്‌സണായി മികച്ച പ്രവർത്തനം കാഴ്ചവെച്ച സതീദേവി, ഇത്തവണ നഗരസഭയുടെ അധ്യക്ഷ പദവിയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു.

നഗരസഭയിലെ 27-ാം വാർഡായ വേണിയിൽ നിന്നാണ് സതീദേവി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭരണപരിചയം നഗരസഭയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എതിരില്ലാതെയാണ് സതീദേവി തിരഞ്ഞെടുക്കപ്പെട്ടത്.

നഗരസഭയുടെ വികസന തുടർച്ചയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന നൽകുമെന്ന് അധികാരമേറ്റ ശേഷം അവർ പറഞ്ഞു.  ഭരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്തതോടെ ആന്തൂർ നഗരസഭയുടെ പുതിയ ഭരണ കാലത്തിനു തുടക്കമായി.

 V. Satidevi takes charge as Anthoor Municipality Chairperson.


പി.കെ. സുബൈർ, തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ. #Taliparamba


 തളിപ്പറമ്പ്:
തളിപ്പറമ്പ് നഗരസഭയുടെ ചെയർപേഴ്‌സൺ പി.കെ. സുബൈർ. ഇന്ന് രാവിലെ നടന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി സുബൈർ (46) തിരഞ്ഞെടുക്കപ്പെട്ടു.

എതിർ സ്ഥാനാർത്ഥികളായ എൽ.ഡി.എഫിലെ ടി. ബാലകൃഷ്ണന് 15 വോട്ടും ബി.ജെ.പിയിലെ പി.വി. സുരേഷിന് 3 വോട്ടും ലഭിച്ചു. 35 അംഗ നഗരസഭാ കൗൺസിലിൽ 17 വോട്ടുകളിൽ രണ്ട് വോട്ടുകൾക്കാണ് സുബൈർ വിജയിച്ചത്.

വൈസ് ചെയർപേഴ്‌സൺ സ്ഥാനാർത്ഥി യു.ഡി.എഫിലെ ദീപ രഞ്ജിത്താണ്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എൽ.ഡി.എഫും ബി.ജെ.പിയും മത്സരിക്കുന്നു. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച പി.കെ. സുബൈർ നിലവിൽ മുസ്ലിം ലീഗിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.

 P.K. Subair, Chairperson of Taliparamba Municipality.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0