കടുത്തുരുത്തി : സൗഹൃദം നടിച്ച് വിശ്വാസം നേടിയ ശേഷം വൃദ്ധദമ്പതിമാരുടെ പക്കൽനിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ വികെട്ടീ വീട്ടിൽ മഹേഷ്(38), ഭാര്യ വിജി (37) എന്നിവരെയാണ് കടുത്തുരുത്തി എസ്എച്ച്ഒ എ.എസ്. അൻസലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. .
ദമ്പതിമാർ ചേർന്ന് മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളായ വൃദ്ധദമ്പതിമാരോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചുപറ്റിയശേഷമാണ് ഇവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കുറുപ്പന്തറയിലെ ബാങ്കിൽ സ്ഥിരനിക്ഷേപമായി കിടന്നിരുന്ന 60 ലക്ഷം രൂപയ്ക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് വൃദ്ധദമ്പതിമാരുടെ പണം പ്രതികൾ കൈവശപ്പെടുത്തുകയായിരുന്നു.
മറ്റൊരു ബാങ്കിൻ്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂലായ് മുതലുള്ള പല തവണകളായി ചെക്ക് മുഖാന്തരവും മറ്റുമാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത്. 60 ലക്ഷം രൂപ തട്ടിയെടുത്തശേഷം സി.എഫ്.സി.ഐ.സി.ഐ ബാങ്കിൻ്റ എറണാകുളം ശാഖയിൽ നിക്ഷേപിച്ചതായി വ്യാജരേഖയുണ്ടാക്കി വൃദ്ധദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Young couple arrested for duping elderly couple of Rs 60 lakh

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.