കോഴിക്കോട്:താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. നടുവണ്ണൂർ സ്വദേശി സത്യൻ(55) ആണ് മരിച്ചത്. സത്യനൊപ്പം കാറിൽ സഞ്ചരിച്ച തിക്കോടി സ്വദേശി സുർജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവർക്ക് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. തമിഴ്നാട്ടിലെ ദേവാലയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലിൽ ഇടിച്ചാണ് നിന്നത് സത്യന്‍റെ ഭാര്യ: രജിത. മക്കൾ: ആര്യ, സൂര്യ, രോഹിത്.
man died after private bus collide with car in thamarassery

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.