കാസർകോട്: നഗരമധ്യത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികൾ കർണാടകയിലെ ഹാസനിൽ പിടിയില്‍ ആയി. തട്ടിക്കൊണ്ടുപോയത് മേൽപ്പറമ്പ് സ്വദേശിയായ ഹനീഫയെയാണ്.
ബേക്കൽ സ്വദേശിയുടെ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വിവരം ലഭിച്ചു. സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കാസർകോട് ഉഡുപ്പി ഹോട്ടലിന് സമീപം ഉച്ചയോടെ ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിൽ എത്തിയ നാലംഗ സംഘം ഹനീഫയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി. കർണാടക പോലീസിന്റെ സഹായത്തോടെ പോലീസ് ഉടൻ തന്നെ റെയ്ഡ് നടത്തി പ്രതികളെ പിടികൂടി. കർണാടക പോലീസ് കിലോമീറ്ററുകളോളം സംഘത്തെ പിന്തുടർന്ന് ഹാസനിൽ വെച്ച് പിടികൂടുകയായിരുന്നു.
Gang that kidnapped Kasaragod youth arrested in Karnataka

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.