തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് ചേർപ്പുളശ്ശേരി മുന്നൂർക്കോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി.
തൊടുപുഴ സ്വദേശി ഹമീദ് നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
ഹമീദിന്റെ പേരിൽ തൊടുപുഴയിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രതി പ്രേരിപ്പിച്ചു. പിന്നീട് പ്രതി, ആ പണം പലപ്പോഴായി കൈക്കലാക്കിയെന്നാണ് പരാതി.
മന്ത്രവാദ ചികിത്സ നടത്തിയിരുന്ന ഇയാൾ ഇടയ്ക്കിടെ തൊടുപുഴയിൽ വന്നിരുന്നു. കൂടുതൽപേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡുചെയ്തു.
Youth arrested for defrauding lakhs in the name of witchcraft treatment.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.