കണ്ണൂര്‍, ഉളിക്കലില്‍ നിന്നും 27 പവന്‍ സ്വര്‍ണം കവര്‍ന്നു. #Kannur

 


ഉളിക്കല്‍: ഉളിക്കല്‍ നുച്ച്യാടെ വീട്ടില്‍ നിന്ന് 27 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. നുച്ച്യാടെ സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കല്‍ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രവാസിയായ ഭര്‍ത്താവ് ബിജു വരുന്നതിനെ തുടര്‍ന്ന് സിമിലിയും മകളും വിമാനത്താവളത്തില്‍ പോയപ്പോഴാണ് മോഷണം നടന്നത്.

വീട്ടില്‍ കയറിയ കള്ളന്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 27 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചതായാണ് പരാതി. വ്യാഴാഴ്ച രാവിലെ 6 നും വൈകുന്നേരം 6 നും ഇടയിലാണ് മോഷണം നടന്നത്. ഭിന്നശേഷിക്കാരനായ പിതാവ് വീട്ടിലുണ്ടായിരുന്നതിനാല്‍, വിമാനത്താവളത്തിലേക്ക് പോയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടിയിരുന്നില്ല. കള്ളന്‍ ഈ വഴിയിലൂടെയാണ് വീട്ടില്‍ കയറിയതെന്ന് കരുതുന്നു.

വിമാനത്താവളത്തില്‍ നിന്ന് കുടുംബം തിരിച്ചെത്തിയപ്പോള്‍, കിടപ്പുമുറിയിലെ അലമാര ഉള്‍പ്പെടെ വസ്ത്രങ്ങളും സാധനങ്ങളും തുറന്നുകിടക്കുന്നത് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഉളിക്കല്‍ പോലീസില്‍ ഉടന്‍ തന്നെ വിവരം അറിയിച്ചു. സംഭവത്തില്‍ ഉളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുടുംബാംഗങ്ങൾ സ്ഥലത്തില്ലെന്ന് അറിയാവുന്ന ആളുകളാകാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഇന്ന് പരിശോധന നടത്തും.

 27 gold pieces stolen from Nuchyade's house.

gold stolen from......

Read more at: https://thaliparamba.truevisionnews.com/news/331946/gold-stolen-fr
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0