തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബാറുകൾ ഇന്ന് രാത്രി 12 വരെ തുറന്ന്‍ പ്രവര്‍ത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം.
സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകള്‍പ്രവര്‍ത്തിക്കുന്നത്. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം.
പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് തീരുമാനം.
എന്നാൽ, പ്രവർത്തന സമയം നീട്ടി നൽകുമ്പോഴും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ക്രമസമാധാന ലംഘനങ്ങൾ ഉണ്ടായാൽ ബാറുകൾ ഉടൻ അടക്കും.
New Year, bar operating hours, Kerala government order, law and order directive

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.