പട്ടുവം: ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. കാഞ്ഞിരങ്ങാട് തിയ്യന്നൂർ തയ്യിൽ പുതിയാൽ പുരയിൽ വീട്ടിൽ ഇന്ദു ടി.പി.യുടെ പരാതിയിൽ, ഭർത്താവ് പട്ടുവം പള്ളിപ്രത്ത് വീട്ടിൽ സജീവൻ (54), ഷൈജു, മുള്ളൂൾ സ്വദേശി മുകുന്ദൻ എന്നിവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
2003 ൽ വിവാഹിതരായ സജീവനും ഇന്ദുവും പട്ടുവം മുള്ളൂളിലെ ഒരു വീട്ടിൽ താമസിച്ചിരുന്നു. അതേസമയം, സൗന്ദര്യം പോരെന്ന് പറഞ്ഞ് കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു.
Domestic violence: Case filed against husband and relatives

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.