• കാസർഗോഡ് പുല്ലൂരിൽ കുളത്തിൽ വീണ പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി
പിടികൂടി. കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിൻ്റെ കവുങ്ങിൻ തോട്ടത്തിലെ
കുളത്തിലാണ് പുലി വീണത്. വൈകുന്നേരം 5 മണിയോടെയാണ് പുലി കുളത്തിൽ വീണ
വിവരം അറിഞ്ഞത്.
• കാസർഗോഡ് സംഗീത പരിപാടിക്കിടെ വൻ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍
ആശുപത്രിയില്‍. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് 10 പേരെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. സംഗീത പരിപാടിയില്‍ തിരക്ക് നിയന്ത്രിക്കാനാകാതെ
വന്നതോടെ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.
• ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ഇന്ന് ഞായറാഴ്ചയാണെങ്കിലും പ്രതീക്ഷിച്ച
തിരക്ക് ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
• ലബനനൻ സായുധസംഘം ഹിസ്ബുളളയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ വധിച്ചു.
ഞായറാഴ്ച ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ചീഫ് ഓഫ്
സ്റ്റാഫ് ഹെയ്‌ക്കം അലി തബതബയിയാണ് കൊല്ലപ്പെട്ടത്.
• അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ആണവോർജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നിടുന്ന പുതിയ ആണവോർജ ബിൽ
പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ആണവ ദുരന്തമുണ്ടായാൽ ബാധ്യത
കന്പനികളിൽ നിന്ന് എടുത്തുമാറ്റുന്ന ‘ആണവോർജ ബിൽ 2025’ ഡിസംബർ ഒന്നിന്
തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിലാണ് അവതരിപ്പിക്കുക.
• വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമിലെ
"അടുത്ത ബന്ധുക്കൾ' എന്ന കോളത്തിൽ മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ
എന്നിവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്ന് പുതിയ നിർദേശം. ഫോം വിതരണം
ചെയ്‌ത് 19–ാം ദിവസമായ ശനിയാഴ്‌ചയാണ് കോളത്തിൽ ഉൾപ്പെടുത്തേണ്ടവരുടെ
കാര്യത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ വ്യക്തത വരുത്തിയത്.
• രാജ്യത്തെ നഗരങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര
നഗരകാര്യ മന്ത്രാലയം ആരംഭിച്ച സ്മാർട്ട് സിറ്റി മിഷൻ പത്ത് വര്‍ഷം
പിന്നിടുമ്പോഴും ലക്ഷ്യത്തിന് അടുത്തുപോലും എത്തിയില്ല. 2015 ജൂണിൽ വലിയ
പ്രതീക്ഷകളോടെ ആരംഭിച്ച പദ്ധതി, നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍
ഉപരിപ്ലവമായ മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ പൗരന്മാരുടെ ജീവിതനിലവാരം
ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.