കൊല്ലം : ശബരിമല സ്വർണ്ണ മോഷണ കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിനെയാണ് ആദ്യം സമീപിച്ചതെന്ന പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് എസ്‌ഐടിയുടെ നീക്കം. ഓഫീസ് കാര്യങ്ങളിൽ ബോർഡുമായി ആലോചിക്കാതെ പത്മകുമാർ സ്വന്തം തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ മൊഴിയിൽ പറയുന്നു.
എൻ. വാസുവിന്റെയും കെ.എസ്. ബൈജുവിന്റെയും ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കൂടാതെ, കേസിൽ സാക്ഷിയായി നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. റെയ്ഡിന്റെ റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിന്റെ പങ്കാളിത്തം എസ്‌ഐടി ചൂണ്ടിക്കാണിച്ചിരുന്നു. സ്വർണ്ണ കുംഭം പൂജിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമാകൂ. നിലവിൽ കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.