ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 13 നവംബർ 2025 | #NewsHeadlines

• ദില്ലി സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്.

• പതിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദില്ലി സ്ഫോടനം അന്വേഷിക്കാൻ 10 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ച് എൻ ഐ എ. പ്രത്യേക അന്വേഷണ സംഘത്തെ എൻ ഐ എ എഡിജിയും കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ വിജയ് സാഖറെ നയിക്കും.

• ഡിജിറ്റല്‍ ആരോഗ്യത്തില്‍ ചരിത്ര മുന്നേറ്റം; 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത്; 2.63 കോടി സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍, പോസ്റ്റുമായി മന്ത്രി വീണാ ജോര്‍ജ്.

• 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി. കഠിനതടവും 85,000 രൂപ പിഴയുമാണ് ആയഞ്ചേരി സ്വദേശി  ബാലനെ ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ നൗഷാദലി ശിക്ഷിച്ചത്.

• പി.എം.ശ്രീ പദ്ധതി താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭായോഗത്തിലാണ് പദ്ധതി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നൽകാൻ തീരുമാനിച്ചത്. മന്ത്രിസഭാ ഉപസമിതിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.

• ഡൽഹി സ്ഫോടനത്തിലെ പ്രതികൾ വാങ്ങിയ രണ്ടാമത്തെ കാറായ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കാർ കണ്ടെത്തി. ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം ഹരിയാനയിലെ ഖണ്ഡാവലി ഗ്രാമത്തിലെ ഒരു ഫാം ഹൗസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

• കുവൈത്തിലെ അബ്ദല്ലി എണ്ണ ഖനനകേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ദാരുണമായി മരണപ്പെട്ടു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ, കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്.

• ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ അഞ്ച് വിമാനത്താവളങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി വിമാനത്താവളവൃത്തങ്ങൾ അറിയിച്ചു. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്കാണ് ഭീഷണി സന്ദേശമെത്തിയത്.

• ഘാനയുടെ തലസ്ഥാനമായ അക്രയിൽ ബുധനാഴ്ച നടന്ന സൈനിക റിക്രൂട്ട്‌മെന്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചതായി സൈന്യം അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0