• വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ
ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ
പ്രാദേശിക അവധി പ്രഖ്യാപിച്ചു.
• രാജ്യത്തെ നടുക്കിയ ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിൽ, പരുക്കേറ്റ്
ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ പതിമൂന്നായി ഉയർന്നു.
എൽഎൻജെപി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ബിലാൽ എന്ന വ്യക്തിയാണ്
മരിച്ചത്.
• അരൂരിൽ നിർമാണത്തിലിരുന്ന അരൂർ – തുറവൂർ ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണ്
പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ്
ആണ് മരിച്ചത്.
• പൂനെയിൽ രണ്ട് ട്രക്കുകൾക്കിടയിൽ കാർ
കുടുങ്ങി എട്ട് മരണം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ
പാലം പ്രദേശത്തായിരുന്നു അപകടം. തുടർന്ന് ട്രക്കിന് തീപിടിച്ചു.
• ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌മസ് പരീക്ഷ
ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന്
അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും. ഹയർ സെക്കൻഡറി
വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂൾ തുറന്നതിന് ശേഷം ജനുവരി ഏഴിന്
നടത്തും.
• 13 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണം
വിദേശരാജ്യങ്ങളിലേക്ക് നീളുന്നു. ദുബായിൽ താമസിക്കുന്ന ചിലരുമായി പ്രതികള്‍
ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ചില പ്രതികൾ തുർക്കിയെയിലും
പാകിസ്ഥാനിലും താമസിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു.
• ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പ്രധാനമന്ത്രിയെയും
മുഖ്യമന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ
ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍
മുന്നോട്ട്. ബില്‍ പരിശോധിക്കാൻ കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി
കമ്മിറ്റി (ജെപിസി) രൂപീകരിച്ചു. ബിജെപി എംപി അപരാജിത സാരംഗിയുടെ
നേതൃത്വത്തിൽ 31 അംഗങ്ങളാണ് സമിതിയിലുള്ളതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ്
അറിയിച്ചു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.