• രാജ്യതലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്‌ഫോടനം ആസൂത്രിത ചാവേർ ഭീകരാക്രമണം.
ചെങ്കോട്ടയ്‌ക്ക് സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഐ20 കാർ ഓടിച്ചത്
ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പൊലീസ്
വൃത്തങ്ങൾ സ്ഥിരീകരിച്ചു. വലിയ
സ്ഫോടന പദ്ധതിയാണ് ഇല്ലാതെയാക്കിയത്. തുടർച്ചയായുണ്ടായ റെയ്ഡുകളും
അറസ്റ്റുകളുമാണ് തിടുക്കപ്പെട്ടുള്ള സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
• പാലായിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച്
പേരിലൂടെ ജീവിക്കും. അഞ്ച് പേർക്ക് പുതുജന്മം നൽകിയാണ് റോസമ്മ യാത്രയായത്. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.
• മൂലമറ്റം പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് നിലയം
അടച്ചിടുന്നത്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 10 വരെ നിലയം
അടച്ചിടും.
• മൂലമറ്റം പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് നിലയം
അടച്ചിടുന്നത്. അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഡിസംബർ 10 വരെ നിലയം
അടച്ചിടും.
• മണ്ണാറശ്ശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്തും പൂജയും ഇന്ന് നടക്കും. ആയിരക്കണക്കിന് ഭക്തർ മണ്ണാറശാലയിലേക്ക് എത്തും. രാവിലെ 4ന് നട തുറക്കും, 6 മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾ ആരംഭിക്കും.
• ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും
പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാൻ
അവകാശമുണ്ടെന്ന് ഹൈക്കോടതി.മാതാവിന് പ്രതിമാസം ജീവിതച്ചെലവ് നൽകാൻ
ഉത്തരവിട്ട തിരൂർ കുടുംബക്കോടതി ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശി
നൽകിയ റിവിഷൻ ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ശ്രദ്ധേയമായ
ഉത്തരവ്.
• താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി ഒരു മണിയോടെ ആറാം വളവില്‍ യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ലോറി
കുടുങ്ങിയത്. വണ്‍വേയായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും രൂക്ഷമായ
ഗതാഗതക്കുരുക്കാണ് ചുരത്തില്‍ അനുഭവപ്പെടുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.