• സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ
അതിതീവ്ര മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
• കേരള സ്കൂൾ ഒളിമ്പിക്സിന് തിരുവനന്തപുരത്ത് ഗംഭീര തുടക്കം. 67ാം സ്കൂൾ
കായിക മേളയ്ക്കാണ് തുടക്കമായത്. മത്സരങ്ങൾ ഇന്ന് മുതൽ തുടങ്ങും. ഇനി എട്ട്
നാൾ തലസ്ഥാനത്തിന് കായിക ആവേശം പകരും.
• ഇടുക്കി, പാലക്കാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. റെസിഡൻസ് സ്ക്കൂളുകൾ,
കോളജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല.
• തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ
16ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം
സ്വദേശിനി ഹബ്സാ ബീവി ആണ് മരിച്ചത്.
• നിർമിത ബുദ്ധി അഥവാ എഐയുടെ കടന്നുവരവോടെ രാജ്യത്തെ മുൻനിര ഐടി കമ്പനികളിൽ
നിർബന്ധിത കൂട്ടപിരിച്ചുവിടൽ. ഒരു വർഷത്തിനിടെ വിവിധ ഐടി കമ്പനികളിലായി
ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്‌ടമായെന്ന് റിപ്പോർട്ടുകൾ.
• ലോകത്തിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ലുവ്‌റെ
മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന കൊള്ളയിൽ
ഇരുട്ടിൽത്തപ്പി അന്വേഷകസംഘം. സംഭവം നടന്ന് മൂന്നാംദിവസവും
മോഷ്‌ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവിടാൻ അധികൃതർക്ക്
കഴിഞ്ഞില്ല.
• മുണ്ടക്കൈ–ചൂരൽമല ഉരുൾദുരന്ത അതിജീവിതർക്കായി സംസ്ഥാന സർക്കാർ
കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ ഒന്പത് വീടിന്റെകൂടി പ്രധാന വാർപ്പ്
പൂർത്തിയായി. വ്യാഴാഴ്ചയ്‌ക്കുള്ളിൽ രണ്ട് വീടുകൾകൂടി വാർക്കും.