VIDEO | കാർ നിറയെ മാലിന്യം റോഡിൽ തള്ളിയ സാമൂഹ്യദ്രോഹിക്ക് വൻ പിഴയും നടപടികളും, സംഭവം കാസർഗോഡ്. #KasargodNews



കാസർകോട് : കാസർകോട് ഷിറിയയിൽ ദേശീയ പാതയ്ക്കരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ മുട്ടാം സ്വദേശി മോനുവിന് ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴ ചുമത്തി. 'കെട്ടുകണക്കിന് മാലിന്യമാണ് ഒരു മടിയും കൂടാതെ റോഡ് അരികിലേക്ക് വലിച്ചെറിഞ്ഞത്' എന്നാണ് റിപ്പോർട്ട്. രാത്രിയിൽ കാറിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പഞ്ചായത്തിന്റെ വേഗത്തിലുള്ള നടപടി.

 
മണിക്കൂറുകൾക്കകമാണ് ഇയാൾക്ക് പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് നൽകിയത്. 
മാലിന്യ നിർമാർജനം നിയമമാക്കി മാറ്റിയ സംസ്ഥാനത്ത്, രാജ്യത്തിന് പോലും മാതൃകയായ ഹരിത കർമ്മ സേനയുടെ പ്രവർത്തനം ഏറ്റവും കൃത്യമായി നടപ്പിലാക്കുന്ന ജില്ലകളിൽ ഒന്നായ കാസർഗോഡ് ആണ് ഇത് എന്നത് വളരെ പ്രതിഷേധ കാര്യമാണ്.
മാലിന്യം വലിച്ചെറിയുന്നതിനെതിരെ സംസ്ഥാനത്ത് നിയമം കർശനമാക്കിയ സാഹചര്യത്തിലാണ് ഈ നടപടിക്ക് പ്രാധാന്യം ഏറുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ സന്ദേശം നൽകുന്നതാണ് പഞ്ചായത്തിന്റെ ഈ നീക്കം.  
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0