• സംസ്ഥാനത്ത് മഴ കനക്കും. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും
മഴകനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
• സംരംഭകവർഷം പദ്ധതിയുടെ വിജയത്തിന്
പിന്നാലെ, സംസ്ഥാനത്തെ വനിതാ സംരംഭകത്വ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനായി
വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള വനിതാ സംരംഭക
കോൺക്ലേവ് ഇന്ന് നടക്കും.
• തദ്ദേശ തെരഞ്ഞെടുപ്പിന്റെ സംവരണവാർഡുകൾ തിങ്കളാഴ്ചമുതൽ അറിയാം. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.
• സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന്
ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ
ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ
നിർവഹിക്കുകയായിരുന്നു മന്ത്രി.
• സംസ്ഥാനത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെന്ന്
ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പൾസ് പോളിയോ
ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ
നിർവഹിക്കുകയായിരുന്നു മന്ത്രി.
• എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനായി കേരള വനിതാ കമ്മിഷൻ
മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം
ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ നാളെ ഇന്ന് ആരംഭമാകും.
• ചില സംസ്ഥാനങ്ങളിൽ പെൺ ഭ്രൂണഹത്യ മൂലമുണ്ടാകുന്ന ലിംഗാനുപാതം വഷളാകുന്നതിൽ
ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജസ്റ്റിസ് ബി വി നാഗരത്ന. പെൺകുട്ടികൾ
അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും വേണമെന്ന് ജസ്റ്റിസ്
പറഞ്ഞു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.