• ഓപറേഷൻ നുംഖൂറിൻ്റെ ഭാഗമായി ദുല്‍ഖർ സൽമാന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ
കസ്റ്റംസിന് തിരിച്ചടി. വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
• സമരത്തിന്‍റെ പേരിൽ പത്തനംതിട്ടയിലെ ദേവസ്വം ബോർഡ് ഓഫീസ് ആക്രമിച്ച
സംഭവത്തിൽ സന്ദീപ് വാര്യർ അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ
കേസ്.
• 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ
ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ്
വിങ് ആണ് വീട്ടിലെത്തി നാലു മണിക്കൂറോളം നടിയെ ചോദ്യം ചെയ്തത്.
• റഷ്യൻ സൈനത്തിന്റെ ഭാഗമായിരുന്ന
ഗുജറാത്ത് സ്വദേശി ഉക്രയ്ൻ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോർട്ട്. 22
കാരനായ മജോതി സാഹിൽ മുഹമ്മദ് ഹുസൈന്റെ വീഡിയോ ഉക്രയ്ൻ സൈന്യം
സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
• വയനാട് ഉരുള്‍ പൊട്ടലില്‍ കേരളത്തെ അവഗണിച്ച മോഡി സര്‍ക്കാര്‍ ബിജെപി
ഭരിക്കുന്ന അസമിലും ഗുജറാത്തിലും 2024ല്‍ സംഭവിച്ച പ്രകൃതിദുരന്തങ്ങള്‍ക്ക്
707.97 കോടിയുടെ അധിക സഹായം നല്‍കാന്‍ തീരുമാനിച്ചു.
• ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പുതുക്കലില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍
നിലപാട് സംശയം വര്‍ധിപ്പിക്കുന്നെന്ന് സുപ്രീം കോടതി. കേസുകള്‍ പരിഗണിച്ച
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ‌്മാല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്
ഈ നിരീക്ഷണം നടത്തിയത്.
• തിരുവനന്തപുരത്ത് മധ്യവയസ്‌കന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.
ആറ്റിങ്ങലില്‍ കൊടുമണ്‍ സ്വദേശിയായ 57 വയസ്സുകാരൻ രോഗം സ്ഥിരീകരിച്ചതിനെ
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.