• പൊലീസ് ജനകീയ സേനയായിരിക്കാനാണ് പ്രാമുഖ്യം നല്‍കുന്നതെന്നും
സര്‍ക്കാരിന്റെ കാഴ്ചപ്പാട് സേന പ്രതിജ്ഞാബദ്ധമായി നടപ്പാക്കുന്നുവെന്നും
മുഖ്യമന്ത്രി പിണറായി വിജയൻ.
• മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി. സിഎംആർഎൽ - എക്‌സാലോജിക്
ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
• പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതൂര്‍
തേക്കുവട്ട സ്വദേശി ശാന്തകുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക്
ബൈക്കില്‍ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
• മലബാര്‍ മേഖലയിലെ ജില്ലകളില്‍ നികുതി കെട്ടാത്ത ഭൂമി സംബന്ധിചുള്ള പ്രശ്നം പരിഹരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി
റവന്യൂ മന്ത്രി കെ രാജൻ.
• 2019-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി ചെമ്പുപാളി എന്ന്
റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരെന്ന് കണ്ടെത്തി. ദേവസ്വം വിജിലന്‍സ്
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തൽ.
• 2025ലെ മലയാളഭാഷാ ബില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി നിയമമന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു.
• ദുർഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷങ്ങളെ തുടർന്ന് അക്രമം
പൊട്ടിപ്പുറപ്പെട്ട ഒഡീഷയിലെ കട്ടക്കിൽ 13 പൊലീസ് സ്റ്റേഷൻ പരിധികളിൽ
സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘർഷത്തിൽ 25 പേർക്ക് പരിക്കേറ്റു.