ഒടുവിൽ ബംഗാളിലും: വോട്ടര്‍പട്ടിക പരിഷ്‌ക്കരണം നടത്തതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ #west_bengal



ബംഗാളിൽ  വോട്ടര്‍പട്ടിക പരിഷ്‌ക്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടി ആരംഭിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. ബിഹാര്‍ എസ്ഐആര്‍ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം.

അതേസമയം ‘വോട്ട്‌ മോഷണം അനുവദിക്കില്ല’ എന്ന മുദ്രാവാക്യം മുഴക്കി ബിഹാറിൽ ഇന്ത്യ കൂട്ടായ്‌മയുടെ ‘വോട്ടർ അധികാർ യാത്ര’യിൽ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുക്കും. വെസ്റ്റ് ചമ്പാരനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വോട്ടർ അധികാർ യാത്രയുടെ ഭാഗമായ പൊതുസമ്മേളനത്തിലും കർണാടക മുഖ്യമന്ത്രി പങ്കെടുക്കും.

വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ ഉയര്‍ത്തിക്കാട്ടുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ, ഓഗസ്റ്റ് 17 ന് സസാറാമില്‍ നിന്നാണ് രാഹുല്‍ ഗാന്ധി 16 ദിവസത്തെ യാത്ര ആരംഭിച്ചത്.
 



ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0