നടി ശ്വേത മേനോൻ ഹൈക്കോടതിയിലേക്ക് #shwetha_Menon

 

കൊച്ചി: തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അന്വേഷണം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.

വസ്തുതകൾ പരിശോധിക്കാതെയാണ് തനിക്കെതിരായ നടപടി സ്വീകരിച്ചതെന്ന് ശ്വേത ഹർജിയിൽ പറയുന്നു. രാജ്യത്ത് സെൻസർ ചെയ്ത സിനിമകളിലാണ് അഭിനയിച്ചത്.അതിന് അവാർഡുകൾ ലഭിച്ചിരുന്നു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാമ്പത്തിക ലാഭത്തിനായി സിനിമകളിൽ അശ്ലീല രംഗങ്ങൾ അഭിനയിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം തോപ്പുംപടി സ്വദേശിയായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0