മാഹിയിൽ 11ന് പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക് #strike
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ് സമരം
നടത്തുന്നത്.
പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും സംയുക്ത യൂണിയൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
എട്ടിന് രാവിലെ 11ന് പള്ളൂർ ബിടിആർ മന്ദിരത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷൻ നടക്കും.