വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന; ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ #RSS


അടൂർ: വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ഇളമണ്ണൂർ ചാമക്കാല പുത്തൻവീട്ടിൽ ജിതിൻ ചന്ദ്രനാണ് (28) എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇളമണ്ണൂർ തുഷാരത്ത് വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ജിതിൻ ചന്ദ്രൻ. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ റേഞ്ച് ഇൻസ്പെക്ടർ അഭിജിത്തിന്റെ നേതൃത്വത്തിൽ 10 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടി.

എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. മുമ്പ് സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിക്കും. ജിതിന് കഞ്ചാവ് എത്തിച്ച ആളുകളെക്കുറിച്ചും എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0