പോലിസിൻ്റെ ദേഹ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി #latest_news
ഇരിട്ടി: കൂട്ടുപുഴ അതിർത്തിയിൽ പോലീസിന്റെ ദേഹ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ കണ്ടെത്തി. ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിൻ്റെ (30) മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് റഹീം പുഴയിൽ ചാടിയത്.